Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സന്നദ്ധസേവനം ക്രമീകരിക്കുന്ന പ്ലാറ്റ്‌ഫോം പ്രാബല്യത്തിൽ

റിയാദ്- സൗദിയിൽ സന്നദ്ധസേവനങ്ങൾ ക്രമീകരിക്കുകയും വ്യവസ്ഥാപിതമാക്കുകയും സന്നദ്ധസേവനങ്ങൾക്ക് അവസരമൊരുക്കുകയും ചെയ്യുന്ന പോർട്ടൽ മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ഉദ്ഘാടനം ചെയ്തു. സന്നദ്ധസേവനങ്ങൾക്ക് അവസരമുള്ള വകുപ്പുകളെയും വളണ്ടിയർമാരെയും പരസ്പരം ബന്ധിപ്പിക്കുകയും സന്നദ്ധസേവനങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന പോർട്ടലിന് 'വളണ്ടിയർ വർക് പ്ലാറ്റ്‌ഫോം' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സർവ മേഖലകളിലും സുസ്ഥിര വികസനം സാക്ഷാൽക്കരിക്കാനുള്ള വിഷൻ 2030 പദ്ധതി ശ്രമങ്ങൾക്ക് പിന്തുണ നൽകാനാണ് 'വളണ്ടിയർ വർക് പ്ലാറ്റ്‌ഫോമി'ലൂടെ ലക്ഷ്യമിടുന്നതെന്നും നമ്മുടെ രാജ്യം കടന്നുപോകുന്ന നിലവിലെ ഘട്ടത്തിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിന് പ്ലാറ്റ്‌ഫോം സഹായകമാകുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രത്തെയും സമൂഹത്തെയും സേവിക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കൽ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.


'വളണ്ടിയർ വർക് പ്ലാറ്റ്‌ഫോമി'നെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോരുത്തരും സന്നദ്ധസേവനം നടത്തിയ മണിക്കൂറുകൾ, തവണകൾ, ഏതെല്ലാം വകുപ്പുകൾക്കു വേണ്ടിയാണോ സന്നദ്ധസേവനങ്ങൾ നടത്തിയത് എന്നിവയല്ലാം അബ്ശിർ പോർട്ടലിൽ ദൃശ്യമാകും. നിലവിലെ സാഹചര്യത്തിൽ സന്നദ്ധസേവന അവസരങ്ങളിൽ ചേരുന്നതിനും സന്നദ്ധസേവനം നടത്തുന്നതിനും വളണ്ടിയർമാരെയും സന്നദ്ധസേവകരെ റിക്രൂട്ട് ചെയ്യുന്നതിന് സർക്കാർ ഏജൻസികളെയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികളെയും സഹായിക്കുമെന്നത് പ്ലാറ്റ്‌ഫോമിന്റെ സവിശേഷതയാണ്. 
സൗദി അറേബ്യയും ലോകവും കൊറോണ വൈറസ് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സന്നദ്ധസേവന പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്. സന്നദ്ധസേവനം സജീവമാക്കുന്നതിലൂടെയും വളണ്ടിയർമാരുടെ കഴിവുകളും ഊർജവും ഉത്തേജിപ്പിക്കുന്നതിലൂടെയും ഈ മഹാമാരിയുടെ ഹാനികൾ കുറക്കുന്നതിന് നടത്തുന്ന ദേശീയ ശ്രമങ്ങളുടെ സംയോജനത്തിന് പുതിയ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രതീക്ഷിക്കുന്നു.


 

Tags

Latest News