Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരത്ത് ആഭ്യന്തര വിമാനങ്ങൾക്ക് ഇന്ധന നികുതി കുറച്ചു 

തിരുവനന്തപുരം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും ഏവിയേഷൻ ടർബയിൻ ഫ്യൂവലിന്മേലുള്ള നികുതി അഞ്ച് ശതമാനത്തിൽനിന്ന് ഒരു ശതമാനമായി കുറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രിൽ ഒന്നുമുതൽ പത്തു വർഷത്തേക്കായിരിക്കും ഇതിനു പ്രാബല്യം.
ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐ.ടി.ഐകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്താൻ ലക്ഷ്യമിട്ട സ്‌കിൽ സ്‌ട്രെങ്തനിംഗ് ഫോർ ഇൻഡസ്ട്രിയൽ വാല്യൂ എൻഹാൻസ്‌മെന്റ് എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന് സ്റ്റേറ്റ് പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂനിറ്റ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. 
നിലവിലുള്ള അഡീഷനൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് എന്നീ തസ്തികകൾക്ക് തുടർച്ചാനുമതി നൽകാനും ടെക്‌നിക്കൽ ഡോമൈൻ എക്‌സ്‌പേർട്ട്-ട്രെയിനിംഗ് മോണിറ്ററിംഗ് ആന്റ് ഇവാല്യൂവേഷൻ, അക്കൗണ്ടന്റ് എന്നീ തസ്തികകൾ സൃഷ്ടിച്ച് പദ്ധതി കാലയളവിലേക്ക് കരാർ നിയമനം നടത്താനും തീരുമാനിച്ചു.  

Latest News