ലണ്ടന്‍- കൊറോണ ബാധിച്ച് ലണ്ടനില്‍ പതിമൂന്ന് വയസുകാരന്‍ മരിച്ചു. ഇസ്മായില്‍ മുഹമ്മദ് അബ്ദുല്‍ വഹാബ് ആണ് വൈറസ് ബാധിച്ച് മരിച്ചത്. ബ്രിട്ടണില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഈ കുട്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. .ഇസ്മായിലിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൊറോണ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു. ശ്വസിക്കാന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്ന് കിങ്‌സ് കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.സാധാരണ മരണനിരക്ക് പ്രായമുള്ളവരിലാണ് കൂടുതല്‍ എന്നിരിക്കെ ഇപ്പോള്‍ സംഭവിച്ച കുട്ടിയുടെ മരണം ആളുകളെ കൂടുതല്‍ ഭീതിയാഴ്ത്തുന്നു.
നിലവില്‍ 29474 പേര്‍ക്ക് കൊവിഡ് -19 ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4324 ആയി വര്‍ധിച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയാണ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജകുടുംബത്തിലുള്ളവരെയും വൈറസ് ബാധിച്ചിട്ടുണ്ട്. രാജകുമാരന്‍ ചാള്‍സിനെ കൊവിഡ്-19 പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.