ഹൈദരാബാദ്- ആന്ധ്രയില്‍ കൊറോണ ബോധവത്കരണത്തിന് പുരാണ കഥാപാത്രങ്ങള്‍. പ്രാദേശിക കലാകാരന്മാരെ യമരാജന്‍, ചിത്രഗുപ്തന്‍, കൊറോണ വൈറസ് എന്നീ വേഷങ്ങളില്‍ എത്തിച്ചാണ് പോലീസിന്റെ ബോധവല്‍ക്കരണം. ആന്ധ്ര കുര്‍ണൂല്‍ ജില്ലയിലാണ് പുതുമയുള്ള പരിപാടി.
പോലീസിനൊപ്പം നഗരം കറങ്ങുന്ന യമരാജും ചിത്രഗുപ്തനും കൊറോണയും അനൗണ്‍സ്‌മെന്റുകള്‍ നടത്തുകയും ജനങ്ങളെ വീട്ടില്‍ തുടരാന്‍ ഉപദേശിക്കുകയും ചെയ്തു.
ആരെങ്കിലും തെരുവിലിറങ്ങിയാല്‍ അവനെ യമരാജ് നോട്ടമിടും, അവരെ കൊണ്ടുപോകും. എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധാകര്‍ റെഡ്ഡി പറഞ്ഞു.