ന്യൂദൽഹി- ഇന്ത്യയിലെ ലോക്ഡൗൺ നീട്ടില്ലെന്ന സർക്കാർ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ ഏപ്രിൽ പതിനഞ്ച് മുതലുള്ള ടിക്കറ്റ് ബുക്കിംഗ് റെയിൽവേയും ഇന്ത്യൻ വിമാനകമ്പനികളും സ്വീകരിച്ചുതുടങ്ങി. ഏപ്രിൽ 14 വരെയാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക്ഡൗൺ നീട്ടില്ലെന്ന് സർക്കാറിന്റെ പക്കൽനിന്ന് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് ആരംഭിക്കുന്നതെന്ന് റെയിൽവേ പി.ആർ.ഒ പ്രദീപ് ശർമ പറഞ്ഞു.
വിമാനകമ്പനികളിൽ സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നിവരാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ ആഭ്യന്തര സർവീസുകളുടെ ബുക്കിംഗ് മാത്രമാണ് ഉള്ളത്.