കൊച്ചി- ദൽഹിയിലെ നിസാമുദ്ദീൻ മസ്ജിദിലെ തബ്‌ലീഗ് സമ്മേളനത്തിലും തമിഴ്‌നാട്ടിൽ നടന്ന സമ്മേളനത്തിലും കേരളത്തിൽനിന്ന് 306 പേർ പങ്കെടുത്തതായി കേന്ദ്രം. ഇവരുടെ പട്ടിക കേന്ദ്ര് ആഭ്യന്തരമന്ത്രാലയം കേരളത്തിന് കൈമാറി. ഇവരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച സർക്കാർ പരിശോധനയ്ക്കായി സ്രവം എടുക്കുന്ന നടപടികൾ ആരംഭിച്ചു.
ഡൽഹിയിലെ സമ്മേളനം കഴിഞ്ഞ് നേരെ കേരളത്തിലെത്തിയവർ 77 പേരാണ്. ജില്ല തിരുവനന്തപുരം - 9, കൊല്ലം - 10, പത്തനംതിട്ട- 4, ആലപ്പുഴ - 3, കോട്ടയം - 6, ഇടുക്കി - 4, എറണാകുളം - 2, തൃശൂർ - 3, പാലക്കാട് - 2, കോഴിക്കോട് - 6, മലപ്പുറം - 12, വയനാട് - 1, കണ്ണൂർ - 11, കാസർകോട് - 4.
സമ്മേളനത്തിൽ പങ്കെടുത്ത ഇരുപതോളം മലയാളികൾ ദൽഹിയിൽ നിരീക്ഷണത്തിലുണ്ട്. യു.പിയിലെ ദയൂബന്ദിൽ പഠിക്കുന്നവരാണ് ഇതിൽ ഭൂരിഭാഗവും. നിസാമുദ്ദീനിൽ ഇത്തവണത്തെ തബ്‌ലീഗ് ജമാഅത്തിൽ തമിഴ്‌നാടിനായി പ്രത്യേകം നിശ്ചയിച്ച ആലോചനായോഗമായ മശ്ഹൂറ കൂടിയുണ്ടായിരുന്നതിനാലാണ് തമിഴ്‌നാട്ടിൽ നിന്ന് 1,500 ഓളം പേർ പങ്കെടുത്തത്.