Sorry, you need to enable JavaScript to visit this website.

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക്  സുമലത എംപിയുടെ   ഒരു കോടി 

ചെന്നൈ- കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സുമലത എംപി ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. എംപി ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ സുമലതയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു രംഗത്ത് എത്തി. കൊവിഡിനെതിരെ പോരാടാന്‍ ജനങ്ങളോട് പ്രധാനമന്ത്രി സഹകരണം ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി സിറ്റിസണ്‍ അഷ്വറന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ടും (പിഎം കെയര്‍) പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെയും ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളെയും നേരിടാനാണ് ഫണ്ട്. പിഎം കെയറിലേക്കാണ് സുമലത ഒരു കോടി രൂപ എംപി ഫണ്ടില്‍ നിന്ന് നല്‍കിയിരിക്കുന്നത്.തന്റെ എംപി ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ നല്‍കിയ സുമലതയെ അഭിനന്ദിച്ച് ഖുശ്ബു രംഗത്ത് എത്തി. നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ് എന്നാണ് ഖുശ്ബു പറഞ്ഞത്. 
 

Latest News