ന്യൂയോര്‍ക്ക്- കൊറോണ വൈറസ് പാന്‍ഡെമിക് മൂലം ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാജ്യങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് യുഎന്‍. ലക്ഷം കോടി ഡോളറിന്റെ നഷ്ടമാകും വികസിത രാഷ്ട്രങ്ങള്‍ക്കുള്‍പ്പടെയുണ്ടാകുക.ഇത് ലോക സമ്പദ്‌വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും വികസ്വര രാജ്യങ്ങളിലാണ് താമസിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ രാജ്യങ്ങളെ നയിക്കാന്‍ 2.5 ട്രില്യണ്‍ യുഎസ് ഡോളര്‍ രക്ഷാ പാക്കേജ് ആവശ്യമായി വരുമെന്നും യുഎന്‍ വ്യക്തമാക്കി.
ചരക്ക് കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങള്‍ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി ഡോളര്‍ മുതല്‍ മൂന്നു ലക്ഷം കോടി ഡോളര്‍വരെ കുറവുണ്ടാകാം.
ആഗോള വരുമാനം ട്രില്യണ്‍ കണക്കിന് ഡോളറില്‍ നഷ്ടപ്പെടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇത് ഇന്ത്യ, ചൈന ഒഴികെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുമെന്നും യുഎന്‍സിടിഡി പറയുന്നു.
എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യം വികസ്വര രാഷ്ട്രങ്ങളെ വന്‍തോതില്‍ ബാധിക്കുമെങ്കിലും ഇന്ത്യയും ചൈനയും അതില്‍നിന്ന് എങ്ങനെ ഒഴിവാക്കപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വികസ്വര രാജ്യങ്ങള്‍ 2 ട്രില്യണ്‍ മുതല്‍ 3 ട്രില്യണ്‍ ഡോളര്‍ വരെ സാമ്പത്തിക വിടവ് നേരിടുമെന്ന് യുഎന്‍സിടിഡി കണക്കാക്കുന്നു.