തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളി മരിച്ചു; കൊറോണ സ്ഥിരീകരിച്ചിട്ടില്ല

പത്തനംതിട്ട- നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും റിട്ട.പ്രൊഫസറുമായ ഡോ. എം. സലീം മരിച്ചു. 74 വയസ്സായ ഇദ്ദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. അതേസമയം, ഇദ്ദേഹത്തിന് കൊറോണ ഉണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. 

നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18ന് ആയിരുന്നു തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്ത ഇരുന്നൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്. ഈ സമ്മേളനത്തിൽ പങ്കെടുത്ത ആറു പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേരെ വിവിധ സംസ്ഥാനങ്ങളിൽ പോലീസ് പരിശോധിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ ഉൾപ്പെടെ മുപ്പതോളം പേരെ തമിഴ്‌നാട്ടിൽ പരിശോധിച്ചിരുന്നു. ഇതിൽ രണ്ട് തായ്‌ലൻഡ് സ്വദേശികൾ ഉൾപ്പെടെ 20 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാളെ ചികിത്സിച്ച കോട്ടയം സ്വദേശിനി ഡോക്ടർക്കും മകൾക്കും രോഗം ബാധിച്ചു.
 

Latest News