കൊച്ചി- തന്റെ മാഡം കാവ്യാ മാധവൻ തന്നെയാണെന്ന് നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാർ. മുതിർന്ന നടിയെ അക്രമിച്ച കേസിൽ റിമാന്റ് കാലാവധി നീട്ടുന്നതിന് വേണ്ടി കൊച്ചിയിൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. മാഡം കാവ്യയാണെന്ന കാര്യം നേരത്തെ പറഞ്ഞിരുന്നുവല്ലോ എന്നായിരുന്നു സുനിയുടെ പ്രതികരണം.