Sorry, you need to enable JavaScript to visit this website.

സൗഹാർദ്ദത്തിന്റെ ഊട്ടുപുരയിൽ അവരൊന്നിച്ചിരുന്നു; ഹൃദയം പങ്കുവെച്ചു

തിരൂരങ്ങാടി- സൗഹാർദ്ദം തകർക്കുന്നതിനായി രക്തം ചിന്തുന്ന ഇരുട്ടിന്റെ ശക്തികൾക്ക് മണ്ണിലും മനസിലുമിടം നൽകില്ലെന്ന് വിളിച്ചുപറഞ്ഞ് സൗഹൃദ കൂട്ടായ്മ. കൊടിഞ്ഞി ഉൾപ്പെട്ട നന്നമ്പ്ര പഞ്ചായത്തിലെ മുഴുവൻ ക്ഷേത്ര പള്ളി ഭാരവാഹികളെയും പൂജാരിമാരെയും ഇമാമുമാരെയും ഒന്നിച്ചിരുത്തി ഓണസദ്യവിളമ്പിയാണ് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ശ്രദ്ധേയമായ പരിപാടി നടത്തിയത്.  ഓണപ്പൂക്കളമിട്ടു കൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. ശേഷം എല്ലാവരെയും ഒന്നിച്ചിരുത്തിയ സ്‌നേഹ സംഗമവും വിഭവ സമൃദ്ധമായ ഓണ സദ്യയും. മതസൗഹാർദ സന്ദേശമുയർത്തി നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് നടത്തുന്ന െ്രെതമാസ മത സൗഹാർദ്ദ ക്യാംപെയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രദേശത്ത് 15ഓളം കുടുംബ ക്ഷേത്രങ്ങളും നാലോളം പുരാതന ക്ഷേത്രങ്ങളും അൻപതിലേറെ പള്ളികളുമുണ്ട്. ഇവിടങ്ങളിലെ ഭാരവാഹികളേയും പൂജാരിമാരേയും ഇമാമുമാരേയും ചടങ്ങിന് ക്ഷണിച്ചിരുന്നു. പല ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. കൊടിഞ്ഞിക്കു സമീപം തെയ്യാലയിൽ പ്രവർത്തിക്കുന്ന ശാന്തിഗിരി ആശ്രമ മേധാവി സ്വാമി മധുശ്രീ ജ്ഞാനതപസ്വി പരിപാടി ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരൻ പി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൊടിഞ്ഞി ജുമാ മസ്ജിദ് ഇമാം ഹൈദരലി ഫൈസി കുറ്റിപ്പുറം, തിരൂരങ്ങാടി എംഎൽഎ പി.കെ.അബ്ദുറബ്, പത്മനാഭൻ എന്നിവരും മുഖ്യാതിഥികളായിരുന്നു.
ഒന്നിച്ചിരുന്ന് ഓണമുണ്ടാൽ തീരുന്ന പ്രശ്‌നങ്ങളെ നാട്ടിലൂള്ളൂവെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ജാതി, മത ചിന്തകൾ ഒരിക്കലും സാമൂഹിക ജീവിതത്തിന് വിലങ്ങാകരുതെന്നും ഇത്തരം സദസ്സുകൾ വഴി ഐക്യത്തിന്റേയും സഹവർത്തിത്വത്തിന്റേയും സന്ദേശം ജനങ്ങളിലെത്തിക്കണമെന്നും ഈ കാമ്പയിൻ പൂർത്തിയാകുന്നതോടെ നന്നമ്പ്രയിലെ വിഭാഗീയത ഇല്ലാതാകുമെന്നും സ്വാമി മധുശ്രീ പറഞ്ഞു. 
ചടങ്ങിൽ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സൻ അധ്യക്ഷത വഹിച്ചു.

രാമൻ കുട്ടി മാസ്റ്റർ, റസാഖ് ഫൈസി കുണ്ടൂർ, ടി.കെ കാർത്തികേയൻ, മോഹനൻ എൽ.ഐ.സി, വി.ടി ഹമീദ് ഹാജി, തണ്ടശ്ശേരി ഷാജി, തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീൻ, തിരൂരങ്ങാടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ എം അബ്ദുറഹ്മാൻ കുട്ടി, തെന്നല ബാങ്ക് പ്രസിഡന്റ് മുക്താർ അരിമ്പ്ര, കാവുങ്ങൽ കുഞ്ഞിമരക്കാർ, പി.സി മുഹമ്മദ് ഹാജി, ടി.സി അഹമ്മദ് കുട്ടി ഹാജി, ഷാജഹാൻ റഹ്മാനി, സക്കരിയ്യ മറ്റത്ത്, സി അബൂബക്കർ ഹാജി, സി.കെ.എ റസാഖ്, കൊണ്ടാണത്ത് ബീരാൻ ഹാജി, കെ.കെ റസാഖ് ഹാജി, പച്ചായി ബാവ, പനയത്തിൽ മുസ്തഫ, ഗോപി കരുവാരത്തൊടി, പനക്കൽ സിദ്ധീഖ്, ലോഹിദാക്ഷൻ, വി.കെ രായീൻ കുട്ടി ഹാജി, പത്തൂർ കുഞ്ഞുട്ടി ഹാജി, മാനു ഹാജി, മതാരി അബ്ദുറഹ്മാൻ കുട്ടി ഹാജി, എം.സി കുഞ്ഞുട്ടി, പത്മനാഭൻ, പനക്കൽ മുജീബ്, പൂയിക്കൽ സലീം, സി.പി സലാം ഹാജി പ്രസംഗിച്ചു. പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് സ്വാഗതവും സെക്രട്ടറി ഷാഫി യു നന്ദിയും പറഞ്ഞു.

പനയത്തിൽ മുസ്തഫ, ഊർപ്പായി മുസ്തഫ, ചന്ദ്രൻ പണ്ടാരത്തിൽ, ഷമീർ പൊറ്റാണിക്കൽ, ജാഫർ പനയത്തിൽ, നടുത്തൊടി മുസ്തഫ, കെ.കെ റഹീം, കെ അനസ്, കെ.കെ സാദിഖ്, എം.സി അൻവർ, കെ മനാഫ്, മുസ്തഫ ചെറുമുക്ക്, ഇ.പി മുജീബ് മാസ്റ്റർ, അസ്‌ലം വെള്ളിയാമ്പുറം, വാഹിദ് കരുവാട്ടിൽ, വി.കെ ഉസ്‌യാറലി, അസ്‌ലം മലബാരി, സിറ്റി പാർക്ക് നൗഷാദ്, നരിമടക്കൽ നൗഷാദ്, മുണ്ടഞ്ചേരി വൽസൻ, ജിജേഷ് തട്ടത്തലം എന്നിവർ സൗഹൃദ പൂക്കളത്തിനും സ്‌നേഹ സദ്യക്കും നേതൃത്വം നൽകി.
 

Latest News