ജറൂസലം- അനുയായിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചൊവ്വാഴ്ച കോവിഡ് പരിശോധനക്ക് വിധേയമാക്കും.
പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനു ഭീഷണിയില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. മാര്‍ച്ച് 15ന് നടത്തിയ പരിശോധനയില്‍ നെതന്യാഹുവിന് നെഗറ്റീവ് ആയിരുന്നു.
നെതന്യാഹുവിനൊപ്പം കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അടുത്ത അനുയായി പങ്കെടുത്തിരുന്നു. രോഗിയോട് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താത്തതിനാല്‍ സ്വയം ഐസൊലേഷനിലേക്ക് നെതന്യാഹു പോകേണ്ട കാര്യമില്ലെന്ന് ഇസ്രായില്‍ അറിയിച്ചു. രാജ്യത്ത് ആകെ 4,347 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 15 മരണം സംഭവിച്ചു.