ന്യൂദൽഹി- രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ദുരിതനിവാരണത്തിന് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ച് കോണ്‍ഗ്രസ്. രാജ്യം ലോക്ക്‌ഡൗണില്‍ തുടരുന്ന അവസ്ഥയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനതലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ദല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ അനുമതി നല്‍കിയതായും രാജീവ് സത്താവ്, ദേവേന്ദ്ര യാദവ്, എ.ഐ.സിസി സെക്രട്ടറി മനീഷ് ചത്ര എന്നിവര്‍ ഇതിന് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ മേൽനോട്ടത്തിലുവും കൺട്രോൾ റൂം പ്രവർത്തിക്കുക.
ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, വൈറസ് വ്യാപനം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക എന്നതാണ് കണ്‍ട്രോള്‍ റൂം വഴി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വൈറസിന്റെ വ്യാപനം സംബന്ധിച്ചും സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന തയാറെടുപ്പുകള്‍ പാർട്ടിയും സംസ്ഥാന ഏജൻസികളും ഏറ്റെടുക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും സംസ്ഥാന കമ്മിറ്റികൾ ദിവസേന കേന്ദ്ര കണ്‍ട്രോള്‍ റു അപ്ഡേറ്റ് ചെയ്യുമെന്ന് പാർട്ടി പറഞ്ഞു.