Sorry, you need to enable JavaScript to visit this website.

രാമായണത്തെ തിരിച്ചുവിളിക്കുന്നത് നശിച്ചുകിടക്കുന്ന ഇന്ത്യയെ മറച്ചുവെക്കാൻ-സക്കറിയ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ മറവിൽ രാമായണം സീരിയൽ ദൂരദർശനിൽ കാണിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് എഴുത്തുകാരൻ സക്കറിയ. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സക്കറിയയുടെ വിമർശനം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്നത്തെ ഇന്ത്യയിൽ എനിക്ക് ബി ജെ പിയോടും ആർ എസ് എസ്സിനോടും ഒരു വിധത്തിൽ പറഞ്ഞാൽ ആദരവ് തോന്നുന്ന ഒരു കാര്യമുണ്ട്: അവസരങ്ങൾക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങൾ മെനയാനുള്ള അവരുടെ ശേഷി. ഇത് ഈ തോതിൽ ഇന്ദിരാ ഗാന്ധിക്ക് ശേഷം മറ്റൊരു ഇന്ത്യൻ രാഷ്ട്രീയ നേതാവിലോ പാർട്ടി യിലോ ഞാൻ കണ്ടിട്ടില്ല. അതിന്റെ ഏറ്റവും പുതിയ പ്രകടനമാണ് കൊറോണ അടച്ചു പൂട്ടൽ കാലത്ത് രാമായണം പുന സംപ്രേഷണം ചെയ്യാനുള്ള തീരുമാനം. ബിജെപി എന്ന പാർട്ടിക്ക് അധികാരത്തിലേക്ക് ചവിട്ടി ക്കയറാൻ കോൺഗ്രസ് പണിതു കൊടുത്ത അനവധി നടക്കെട്ടു കളിൽ ഒന്നായിരുന്നു രാമായണ പരമ്പര.

വാസ്തവത്തിൽ ഈ വഴിയൊരുക്കൽ തുടങ്ങുന്നത് ബിജെപി ജനിച്ചിട്ടില്ലാത്ത കാലത്ത് നെഹ്‌റു ഭരണത്തിന് കീഴിൽ 1949 ൽ ബാബ്‌റി മസ്ജിദിൽ രാം ലല്ലയുടെ വിഗ്രഹം ഒരു മലയാളിയുടെ മേൽനോട്ടത്തിൽ കടത്തിയ മുഹൂർത്തത്തിൽ ആണ്.
1984ൽ രാജീവ് ഗാന്ധിയും കോൺഗ്രസ്സും ഷാബാനു നിയമ നിർമാണത്തിലൂടെ ആ വഴി വീണ്ടും വെട്ടിത്തുറന്നു. 1986ൽ കോൺഗ്രസ്  രാജീവ് ഗാന്ധി സംവിധാനം ഹിന്ദുത്വ പാതയിലെ അടുത്ത നാഴികക്കല്ല് സ്ഥാപിച്ചു: ബാബ്‌റി മസ്ജിദിന്റെ പൂട്ട് തുറന്നു കൊടൂത്തു. 1987ൽ രാജീവ് ഗാന്ധിയുടെ കാലത്ത് സംപ്രേഷണം ആരംഭിച്ച രാമായണ പരമ്പര ബിജെപി യുടെ വളർച്ചയുടെ നിർണായക മുഹൂർത്തം ആയിരുന്നു. ആർഎസ്എസ് സ്വപ്നങ്ങൾക്ക് അനുസൃതമായ ഒരു 'ഹിന്ദുത്വ' വികാരം ജന സാമാന്യത്തിൽ സൃഷ്ടിക്കാൻ ഒരു ഒറ്റമൂലി പോലെ അത് സഹായിച്ചു. രാജീവ് ഗാന്ധി തന്നെ ബിജെപിക്ക് അതിന്റെ അടുത്ത കുതിച്ചു ചാട്ടം സൃഷ്ടിച്ചു കൊടുത്തു : 1989 ലെ ശിലാന്യാസ നാടകവുമായുള്ള ഒത്ത് തീർപ്പ്. 1992ൽ നരസിംഹ റാവു എന്ന കോൺഗ്രസ് പ്രധാനമന്ത്രി ബാബ്‌റി മസ്ജിദ് തകർക്കലിന് മൗന സമ്മതം നൽകിയതോടെ ബിജെപിയുടെ കോൺഗ്രസ്സിന്റെ കൈ പിടി ച്ചുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ ക്കുള്ള സമാഗമനം ഏതാണ്ട് പൂർത്തിയായി. രഥയാത്രയെ ബാക്കിയുണ്ടായിരുന്നുള്ളു.

അദ്വാനി ഒരിക്കൽ പറഞ്ഞത് ഓർമ വരുന്നു ( കൃത്യമായ വാ ക്കുകള ല്ല): 'പുരുഷോത്തം ദാസ്ടൻഡൻജി കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കും വരെ കോൺഗ്രസും ഹിന്ദുത്വവും ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങളായിരുന്നു.' ടാൻഡൻ മൃദുല ഹിന്ദുത്വ വാദിയായ കോൺഗ്രസ് കാരനായിരുന്നു. ഒരു പക്ഷെ അദ്ദേഹത്തെ കടത്തി വെട്ടുകയാണ് കോൺഗ്രസ് പിന്നീട് ചെയ്തത് എന്ന് സംശയിക്കണം.

ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകൂടം അതിന്റെ അടിത്തറയെ തന്നെ കുലുക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ പഴയ അടിത്തറയിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണ്. പഴയ കുപ്പിയിലെ പഴയ വീഞ്ഞ് ഫലം കാണുമോ എന്ന് കാത്തിരുന്ന് കാണണം. പക്ഷേ ഈ സമയാനുസൃതമായ ബുദ്ധി വൈഭവത്തെ ഇന്ത്യൻ പ്രതിപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ കണ്ട് മനസ്സിലാക്കുന്നതു നന്നായിരിക്കും.

ഓർമകൾ ഉണ്ടായിരിക്കുന്നത് നല്ലതാ യ തു കൊണ്ട് ഇത് കുറിക്കുന്നു.
 

Latest News