പൂനെ- മദ്യപാനിയായ മകൻ അമ്മയെ കുത്തിക്കൊന്ന് ഹൃദയം പുറത്തെടുത്ത് ചട്ടിണിയും കുരുമുളകും ചേർത്ത് ഭക്ഷിച്ചു. പൂനെയിലെ കൊൽഹാപൂരിലാണ് സംഭവം. യെൽവ എന്ന 65 കാരിയാണ് കൊല്ലപ്പെട്ടത്. കൊടും ക്രൂരത ചെയ്ത മകൻ സുനിൽ കുച്ചാകുർനിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനായ ഇയാൾക്ക് മൂന്നു മക്കളുണ്ട്.
മദ്യം കഴിച്ചെത്തിയ ഇയാൾ ആദ്യം തൊട്ടടുത്ത വീട്ടിൽ ഭക്ഷണം ചോദിച്ച് ചെന്നിരുന്നു. എന്നാൽ അവിടെനിന്ന് ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം വീട്ടിലെത്തി അമ്മയുമായി തർക്കം തുടങ്ങി. തർക്കം മൂർച്ഛിക്കുകയും അമ്മയുടെ വായിൽ ഇയാൾ തുണിക്കുത്തി തിരുകുകയും പിന്നീട് കത്തി കൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നു. അമ്മയുടെ ഹൃദയം പുറത്തെടുത്ത ശേഷം അതിൽ കുരുമുളകും ചട്ടിനിയും വിതറി ഒരു ഭാഗമെടുത്ത് ഭക്ഷിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് മേധാവി സഞ്ജയ് മോറെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.