ന്യൂദല്‍ഹി-കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അവശ്യ ചരക്ക് വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും അന്തര്‍സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുന്നതും ട്രക്ക് െ്രെഡവര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറാകാത്തതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
ലോക്ക് ഡൗണും കര്‍ഫ്യൂവും മരുന്ന് വിതരണ ശൃംഖലയെ തകര്‍ത്തുവെന്നാണ് ഫാര്‍മ യൂണിറ്റ് ഉടമകള്‍ പറയുന്നത്. ഫോയില്‍, പാക്കേജിംഗ് മെറ്റീരിയല്‍, പ്രിന്ററുകള്‍ എന്നിവ നിര്‍മ്മിക്കുന്ന ചില അനുബന്ധ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതിനാല്‍ ഉല്‍പ്പാദന പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരായതായും ഫാര്‍മ യൂണിറ്റ് ഉടമകള്‍ പറയുന്നു.
'മരുന്ന് ഫാക്ടറി തൊഴിലാളികള്‍, അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരാണെങ്കില്‍ പോലീസ് നടപടിയെ ഭയന്ന് ജോലിക്ക് വരാന്‍ മടിക്കുകയാണെന്നാണ്' ചണ്ഡിഗഡ് ആസ്ഥാനമായുള്ള വ്യവസായി വിബോര്‍ ജെയിന്‍ പറയുന്നത്.
ചണ്ഡിഗഡ്, മൊഹാലി, പഞ്ച്കുള എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറികളില്‍ ജോലി ചെയ്യുന്നതില്‍ പഞ്ചാബ്, ചണ്ഡിഗ മിറ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലും. പൊതുഗതാഗതമില്ലത്തതിനാല്‍ അവര്‍ക്ക് ജോലിക്ക് വരാന്‍ സാധിക്കുന്നില്ല എന്നാണ് ഇന്ത്യന്‍ ഫാര്‍മയിലെ വിഭോര്‍ ജെയിന്‍ പറയുന്നത്.
ഫാര്‍മ അവശ്യ വസ്തുക്കളുടെ കീഴിലാണെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളില്‍ നിന്ന് വളരെ വ്യക്തമാണ്. പക്ഷേ മറ്റ് മേഖലകളിലെ വിലക്ക് ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. ആദ്യത്തെ പ്രശ്‌നം പാക്കേജിംഗ് വസ്തുക്കള്‍ വിതരണം ചെയ്യുന്ന അനുബന്ധ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണെന്ന് സെന്‍ ലബോറട്ടറീസ് സി.ഇ.ഒ സഞ്ജയ് ധീര്‍ പറഞ്ഞു.
ഗതാഗത സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ ബഡ്ഡി, ചണ്ഡിഗ മിറ് , തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുമുള്ള മരുന്നുകളുടെ ശേഖരം നിലച്ചു. ചരക്കുകള്‍ കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോകാന്‍ ട്രക്ക് െ്രെഡവര്‍മാര്‍ തയ്യാറാകാത്തതും രാജ്യത്ത് മരുന്നുകളുടെ കുറവ് ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം, മുംബൈ, വടക്കുകിഴക്കന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാന്‍ െ്രെഡവര്‍മാര്‍ ഭയപ്പെടുന്നു. ധാബകള്‍ പോലുള്ള റോഡരികിലെ ഭക്ഷണശാലകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഭക്ഷണം കിട്ടില്ലെന്നുമാണ് െ്രെഡവര്‍മാര്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.