ജിദ്ദ- കർഫ്യൂ തുടങ്ങാൻ വെറും പതിനഞ്ച് മിനിറ്റ് മാത്രം. കാറിലാണെങ്കിൽ പെട്രോൾ തീർന്നു. പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. നേരെ പോലീസിനെ വിളിച്ചു. പെട്രോളുമായി പോലീസ് കുതിച്ചെത്തി. കർഫ്യൂ തുടങ്ങുന്നതിന് മുമ്പ് തന്നെ യുവാവിന് ലക്ഷ്യസ്ഥാനത്തെത്താനുമായി. തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത് ഖാലിദ് അൽ ഉലയാൻ എന്ന ബ്ലോഗറായിരുന്നു. പോലീസിന്റെ സഹായ മനസ്ഥിതിയെ ഏറെ വാഴ്ത്തിയ ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി.ജിദ്ദയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.