ബ്രിട്ടനില്‍ മരണം ആയിരം കവിഞ്ഞു

ലണ്ടന്‍- കൊറോണ വൈറസ് മഹാമാരിമൂലം ബ്രിട്ടനിലെ മരണങ്ങളുടെ എണ്ണം 1,000 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 260 പേര്‍ മരിച്ചു.

ഏറ്റവും പുതിയ കണക്കനുസരിച്ച് 1,019 പേര്‍ മരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ശനിയാഴ്ച രാവിലെ 17,089 ആണ്. കഴിഞ്ഞ ദിവസം ഇത് 17.5 ശതമാനം ഉയര്‍ന്നു.

വരും ആഴ്ചകളില്‍ ബ്രിട്ടനില്‍ പകര്‍ച്ചവ്യാധി രൂക്ഷമാകും. ലണ്ടന്‍, ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ നിര്‍മ്മിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗ പരിശോധന നടത്തിവരികയാണ്.

20,000 ല്‍ താഴെ ആളുകള്‍ മരിക്കുകയാണെങ്കില്‍ ബ്രി്ട്ടനെ സംബന്ധിച്ച് അത് വലിയ കാര്യമാണെന്ന് എന്‍.എച്ച്.എസ് മെഡിക്കല്‍ ഡയറക്ടര്‍ പറയുന്നു.
ചില ഡോക്ടര്‍മാരും നഴ്‌സുമാരും മതിയായ സംരക്ഷണ ഉപകരണങ്ങളും ടെസ്റ്റിംഗ് കിറ്റുകളും നല്‍കുന്നില്ലെന്ന് വിമര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കൂടുതല്‍ വലിയ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചു.

വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ മുന്‍നിര മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

രാജ്യം ഏതാണ്ട്് പൂട്ടിയിരിക്കുകയാണ്, കോവിഡ് പോസിറ്റീവ് ആയവരില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് എന്നിവരും ഉള്‍പ്പെടുന്നു.

 

Latest News