ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് രോഗികള്‍ക്കായി മാസം പതിനായിരം വെന്റിലേറ്ററുകള്‍ നിര്‍മാക്കാന്‍ ഒരുങ്ങി വാനഹ നിര്‍മാതാക്കളായ മാരുതി സുസുകി. അഗ്‌വ ഹെല്‍ത്ത് കെയറുമായി ചേര്‍ന്നാണ് ഇത്രയും വെന്റിലേറ്ററുകള്‍ നിര്‍മിക്കുക. നിലവില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് അഗ് വ.
മാരുതി നിര്‍മാതാക്കള്‍ ആവശ്യമായ ഘടകങ്ങള്‍ നിര്‍മിച്ച് അഗ് വയെ ഏല്‍പിക്കുകയാണ് ചെയ്യുക. സാങ്കേതിക വിദ്യയും പ്രയോഗക്ഷതയുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം അഗ് വക്കായിരിക്കും.