Sorry, you need to enable JavaScript to visit this website.

അവർ നമ്മുടെ സഹോദരങ്ങളാണ്, വഴിയിൽ ഉപേക്ഷിക്കരുത് -രാഹുൽ 

ന്യൂദൽഹി- ലോക്ഡൗണിനെ തുടർന്ന് സ്വദേശത്തേക്ക് പോകാൻ വാഹനമാർഗമില്ലാതെ നടന്നുപോകുന്നവർക്ക് ഭക്ഷണവും താമസവും മറ്റ് സൗകര്യങ്ങളും നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം നൂറുകണക്കിനാളുകളാണ് ചെറിയ കുട്ടികളെയുമായി സ്വദേശങ്ങളിലേക്ക് കിലോമീറ്ററുകളോളം താണ്ടുന്നത്. 
നമ്മുടെ നൂറു കണക്കിന് സഹോദരങ്ങളാണ് വിശപ്പും മറ്റും സഹിച്ച് സ്വന്തം നാടുകളിലേക്ക് നടന്നുപോകുന്നതെന്നും അവർക്ക് ആവശ്യമായ ഭക്ഷണവും വിശ്രമിക്കാൻ ഇടവും നൽകാൻ അതാത് സ്ഥലങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തുടനീളം 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് വാഹനസൗകര്യങ്ങളും മറ്റുമില്ലാതെ ജനം പെരുവഴിയിലായത്. ഇതോടെ ആളുകൾ നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയായിരുന്നു. 
 

Latest News