ശ്രീനഗര്‍- കോവിഡ് വ്യാപനം തടയാന്‍ രാജ്യം അടച്ചിട്ടിരിക്കെ അവശ്യസേവനങ്ങളില്‍ ബാര്‍ബര്‍മാരെ ഉള്‍പ്പെടുത്തണമെന്നും ഇല്ലെങ്കില്‍ ക്വാറന്റീനു ശേഷം എല്ലാവീടുകളിലും ഓരോ ഉമര്‍ അബ്ദുല്ലമാര്‍ ഉണ്ടാകുമെന്നും കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല.
കശ്മീരിന്റെ പ്രത്യേക പദവി നീക്കുന്നതിന്റെ ഭാഗമായി തടവിലിട്ടപ്പോള്‍ നീണ്ടുവളര്‍ന്ന താടിയുടെ തമാശ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റ്. ട്വിറ്ററില്‍ കിട്ടിയത് എന്നു പറഞ്ഞാണ് അദ്ദേഹം തമാശ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
തടങ്കലിലായിരുന്നപ്പോള്‍ താടി നീണ്ട ഉമര്‍ അബ്ദുല്ലയുടെ ചിത്രം വൈറലായിരുന്നു.