ജോഹനസ്ബര്‍ഗ് - കൊറോണ വൈറസ് മൂലം ദക്ഷിണാഫ്രിക്കയില്‍ ആദ്യ മരണം. ആയിരം പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
രോഗ വ്യാപനം തടയുന്നതിന് മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവില്‍ പട്ടാളം റോന്തുചുറ്റുന്നുണ്ട്. എന്നാല്‍ നിര്‍ദേശങ്ങള്‍ വകവെക്കാതെ ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്.
55 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് മന്ത്രി പറഞ്ഞു. കേപ്ടൗണിലാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ആകെ 3500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലേടത്തും കൃത്യമായ പരിശോധനകള്‍ നടക്കാത്തതിനാല്‍ ഇത് ശരിയായിരിക്കണമെന്നില്ല.