ന്യൂദല്‍ഹി-കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍ 14 വരെ നീട്ടിയെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് ഏപ്രില്‍ 14 വരെ നീട്ടിയത്
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ദിവസം ഏപ്രില്‍ 15 വരെ നീട്ടിയിരുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ തീവണ്ടി സര്‍വീസുകളും അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.