മുംബൈ- രാജ്യത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മുംബൈയില്‍ ചികിത്സയിലായിരുന്ന 82 കാരനാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് 19 മൂലമുള്ള മരണം 18 ആയി.
മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് മരണപ്പെട്ട കോവിഡ് ബാധിതന്‍ ഡോക്ടറാണ്.
ഇദേഹത്തിന്റെ കുടുംബത്തിലെ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ കൊച്ചു മകന്‍ ഈ മാസം 12 ന് ലണ്ടനില്‍ നിന്ന് മുംബൈയിലെ വീട്ടിലെത്തി ഹോം ക്വാറന്റീനിലായിരുന്നു. ഇവരില്‍നിന്നാണ് കുടുംബത്തിന് രോഗബാധയുണ്ടായത്.
കോവിഡ് 19 ബാധിച്ച് മഹാരഷ്ട്രയില്‍ അഞ്ച് മരണങ്ങളും ഗുജറാത്തിൽ മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഇതുവരെ രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, തമിഴ്‌നാട്, ബിഹാർ, പഞ്ചാബ്, ഡൽഹി, ബംഗാൾ, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒരോ മരണവും റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് 724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 47 പേർ വിദേശികളാണ്. 66 പേര്‍ക്ക് രോഗം ഭേദമായി.