ചെന്നൈ- പ്രമുഖ നടനും ത്വക് രോഗ വിദഗ്ദനുമായ ഡോ. സേതുരാമൻ അന്തരിച്ചു. 36 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. 2013-ൽ ഇറങ്ങിയ കണ്ണാ ലഡു തിന്നാന്‍ ആശൈ, സഡക പോഡു പോഡു രാജ, ഫിഫ്റ്റി ഫിഫ്റ്റി എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു.
Dr. Sethu's Awareness Video for Corona Virus #StaySafeatHome pic.twitter.com/Y1D0aXZ3XM
— Behindwoods (@behindwoods) March 23, 2020
പ്രമുഖ നടൻ സന്താനത്തിന്റെ അടുത്ത കൂട്ടുകാരനായിരുന്നു സേതുരാമൻ. സന്താനമാണ് സേതുരാമനെ സിനിമയിലേക്ക് കൊണ്ടുവന്നത്. ചെന്നൈയിൽ സി ക്ലിനിക് എന്ന ത്വക് രോഗാശുപത്രിയുടെ ഉടമ കൂടിയാണ് സേതുരാമൻ. നിര്യാണത്തിൽ നിരവധി പേർ അനുശോചിച്ചു.
Dr. Sethu's Awareness Video for Corona Virus #StaySafeatHome pic.twitter.com/Y1D0aXZ3XM
— Behindwoods (@behindwoods) March 23, 2020
സേതുരാമന്‍റെ വിയോഗം ഞെട്ടിച്ചുവെന്ന് ഖുശ്ബു അഭിപ്രായപ്പെട്ടു. തമിഴ് സിനിമാ ലോകത്തെ മറ്റ് പ്രമുഖരും അനുശോചിച്ചു.