റിയാദ്- അബഹയും ഖമീസ് മുശൈത്തും ലക്ഷ്യമാക്കി ഹൂത്തി ഭീകരർ നടത്തിയ ഡ്രോൺ ആക്രമണം സൗദി സൈന്യം വിഫലമാക്കി. ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഹൂത്തികൾ ആക്രമണം നടത്തിയതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതി സായുധവിഭാഗമാണ് ആക്രമണം നടത്തിയതെന്നും സഖ്യസേന വിശദീകരിച്ചു.