ദുബായ്- യാത്രാവിമാനങ്ങള്‍ നിലച്ചതോടെ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ അതത് നാടുകളിലേക്ക് അയക്കും. ബന്ധപ്പെട്ട എയര്‍ലൈനുകള്‍ക്കും എംബസികള്‍ക്കും ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശം നല്‍കി.
രണ്ടാഴ്ചത്തേക്കാണ് വിമാന വിലക്ക്. പെട്ടെന്നായിരുന്നു പ്രഖ്യാപനമെന്നതിനാല്‍ നിരവധി യാത്രക്കാര്‍ വിമാനത്താളത്തില്‍ കുടുങ്ങിയിരുന്നു.