പോര്‍ട്ട് ബ്ലെയര്‍- ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ആദ്യ കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ചീഫ് സെക്രട്ടറി ചേതന്‍ സംഗിയാണ് ദ്വീപ് നിവാസിക്ക് കോവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചത്. മാര്‍ച്ച് 24 ന് കൊല്‍ക്കത്തയില്‍നിന്ന് തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മാര്‍ച്ച് 12ന് അമേരിക്കയില്‍നിന്ന് കൊലക്കത്തയില്‍ എത്തുകയും ശേഷം ദ്വീപിലേക്ക് തിരിക്കുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ അമേരിക്കയില്‍ നിന്നാണ് തിരിച്ചെത്തിയത് എന്ന വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. രോഗി ഇപ്പോള്‍ ജിബി പാന്ത് ആശുപത്രിയില്‍ ഐസോലേഷനിലാണ്.
മാര്‍ച്ച് 22 മുതല്‍ പുറത്തു നിന്നുള്ള ആളുകള്‍ക്ക് ദ്വീപില്‍ പ്രവേശനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. വാഹന ഗതാഗതവും പൊതു പരിപാടികളും ഏപ്രില്‍ 14 വരെ വിലക്കിയിട്ടുണ്ട്.