ഹൈദരാബാദ്- കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ നൂറുകണക്കിനാളുകൾ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന് മുന്നിൽ. തെലങ്കാനയിലെ കുകത്പള്ളി പോലീസ് സ്‌റ്റേഷന് മുന്നിൽ പാസ് ആവശ്യപ്പെട്ട് വിദ്യാർഥികളടക്കം നിരവധി പേർ വരി നിൽക്കുകയാണ്. ആന്ധ്രപ്രദേശിൽനിന്നുള്ള നിരവധി പേർ താമസിക്കുന്ന സ്ഥലമാണ് കുകത്പള്ളി. ആന്ധ്രപ്രദേശ്-തെലങ്കാന അതിർത്തിയിലും സ്ഥിതി വ്യത്യസ്തമല്ല. തെലങ്കാനയിൽനിന്നുള്ള ഒരാളെയും ആന്ധ്രയിലേക്ക് പോലീസ് കടത്തിവിടുന്നില്ല. ഇന്നലെ രാവിലെ മുതൽ ഇവിടെ വിദ്യാർഥികളടക്കം നിരവധി പേർ എത്തിയിരുന്നു.
ഹോസ്റ്റലുകളും അടച്ചതിനെ തുടർന്ന് ഭക്ഷണം പോലും ലഭിക്കാൻ വഴിയില്ലാതായതോടെയാണ് ഇവർ വീടുകളിലേക്ക് തിരിക്കാൻ തീരുമാനിച്ചത്.Huge crowds said to be in front of #Kukatpally police station #Hyderabad seeking permission to leave for their homes on their private vehicles @ndtv @ndtvindia pic.twitter.com/ddhpAyiwV8
— Uma Sudhir (@umasudhir) March 25, 2020