സിറിയയിലും കര്‍ഫ്യൂ, വൈകിട്ട് ആറു മുതല്‍ രാവിലെ ആറ് വരെ

അമ്മാന്‍- കോവിഡിനെതിരായ പോരാട്ടത്തില്‍ നിശാനിയമം പ്രഖ്യാപിച്ച് സിറിയയും. വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. കൊറോണ വൈറസ് പടരുന്നത് തടയുകയാണ് ലക്ഷ്യം.
കടകള്‍ അടച്ചിടാനും ചന്തകളും പൊതുഗതാഗതവും നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഫാര്‍മസികള്‍ മാത്രമാണ് തുറന്നിരിക്കുന്നത്. ബേക്കറികളില്‍ തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ വാനുകളില്‍ റൊട്ടി വിതരണം ചെയ്യുന്നുണ്ട്.
ഞായറാഴ്ചയാണ് ഇവിടെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ അഞ്ചുപേര്‍ക്ക് പിടിപെട്ടിട്ടുണ്ട്.

 

Latest News