ഭോപാല്‍-മധ്യപ്രദേശില്‍ ഒരു മാധ്യമപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച മധ്യപ്രദേശ് മുഖ്യമന്തി ആയിരിക്കേ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മധ്യപ്രദേശില്‍ കൊറോണ ബാധിതരുടെ എണ്ണം 15 ആയി.
ഈ മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ക്ക് കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി അടുത്ത് ഇടപഴകിയവരെയെല്ലാം വീട്ടുനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനഞ്ചായി.