കോവിഡ് ലോക്ക് ഡൗണ്‍: ഇന്ത്യയില്‍ എച്ച്ഡി ക്ലാരിറ്റിയില്‍ വീഡിയോ കാണാനാവില്ല

ന്യൂദല്‍ഹി- കോറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാജ്യത്ത് ഹൈ ക്ലാരിറ്റി വീഡിയോ സ്ട്രീമിംഗ് നിര്‍ത്തലാക്കി പ്രമുഖ സേവന ദാതാക്കള്‍.  ഫെയിസ്‌ബുക്ക്, യൂട്യൂബ്, വൂട്ട്, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാർ, ആമസോൺ പ്രൈം  തുടങ്ങിയവയിലെ വീഡിയോ ക്വാളിറ്റിയാണ് കുറയ്ക്കുന്നത്.

രാജ്യത്ത് മാർച്ച് 24 മുതല്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ  ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ യോഗം ചേർന്നാണ് വീഡിയോ സ്ട്രീമിംഗ് ക്ലാരിറ്റി കുറയ്ക്കാന്‍ തീരുമാനിച്ചത്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അധികപേരും സോഷ്യല്‍ മീഡിയയും മറ്റ് കണ്ടന്റ് സ്ട്രീമിംഗ് വെബ്ബ്സൈറ്റുകളും  ഉപയോഗിക്കുന്നത് കാരണം  രാജ്യത്തെ ഇന്‍റർനെറ്റ് വേഗത വൻതോതിൽ ഇടിഞ്ഞതാണ് എച്ച്ഡി നിര്‍ത്തലാക്കാന്‍ കാരണം. സെല്ലുലാർ നെറ്റ്‌വർക്കുകളിൽ 480p ക്ക് മുകളിലുള്ള, എച്ച്ഡി, അൾട്രാ എച്ച്ഡി സ്ട്രീമിംഗ് എന്നിവയാണ് തൽക്കാലത്തേക്ക് നിർത്തിവെച്ചത്. സ്റ്റാന്റേര്‍ഡ് ഡഫനിഷന്‍ (SD) വീഡിയോകള്‍ മുടക്കമില്ലാതെ ലഭിക്കാനും രാജ്യത്തെ ഇതര ഇന്റര്‍നെറ്റ്  സേവനങ്ങള്‍ക്ക് ഭംഗം വരാതിരിക്കാനും പുതിയ തീരുമാനം ഉപകരിക്കും. 

Latest News