ലണ്ടന്‍- ചാൾസ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 71 കാരനായ രാജകുമാരന്‍ കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതായി രാജകുടുംബം വ്യക്തമാക്കി. ഒപ്പമുള്ള ഭാര്യ കാമിലയ്ക്ക് (72) രോഗം പിടിപെട്ടിട്ടില്ലെന്നും രാജകുമാരന്‍ ആരോഗ്യവാനായി തുടരുന്നതായും വക്താവ് പറഞ്ഞു.
ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിക്കു ശേഷം അധികാരത്തിലേറേണ്ടയാളാണ് ചാള്‍സ് രാജകുമാരന്‍. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ രാജകുടുംബം നേരത്തെ പൊതുപരിപാടികള്‍ റദ്ദ് ചെയ്തിരുന്നു. മാര്‍ച്ച് 12ന് രാജ്ഞി എലസബത്തിനൊപ്പമാണ് ചാള്‍സ് രാജകുമാരന്‍ അവസാനമായി പൊതു ചടങ്ങില്‍ പങ്കെടുത്തത്.
നിലവില്‍ 422 പേര്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട ബ്രിട്ടനില്‍ 6,650 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്