Sorry, you need to enable JavaScript to visit this website.

അഫ്ഗാനിസ്ഥാനില്‍ ഗുരുദ്വാരയില്‍ ആക്രമണം; നാലു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍- അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിക്ക് ദേവാലയത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ആരാധനാലയത്തിലേക്ക് ഇരച്ചുകയറി വെടിവെക്കുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് ഗുരുദ്വാരയിലെത്തിയ പോലീസും ഭീകരരും തമ്മില്‍ ദീര്‍ഘനേരം വെടിവെപ്പ് നടന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
ഗുദ്വാരയിലെലെ ആക്രമണത്തെ കുറിച്ച് ഒരു ആരാധകനില്‍നിന്ന് വിവരം ലഭിച്ചയുടന്‍  സഹായത്തിനായി ഓടിയെത്തിയതായി നിയമസഭാംഗം നരേന്ദ്ര സിംഗ് ഖല്‍സ പറഞ്ഞു. ആക്രമണസമയത്ത് ഗുദ്വാരക്കുള്ളില്‍ 150 ഓളം സിക്കുകാര്‍ ഉണ്ടായിരുന്നു.
ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന്  താലിബാന്‍ വക്താവ് സബിഉല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. ഐ.എസ് അനുബന്ധ ഭീകരസംഘടന ഈ മാസാദ്യം കാബൂളില്‍ ശിയാക്കള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Latest News