ലഖ്‌നൗ- ബോളിവുഡ് ഗായിക കനിക കപൂറിന്റെ കൊറോണ ടെസ്റ്റ് മൂന്നാമതും പോസിറ്റീവ്. ഇന്നലെ രാത്രിയാണ് ഇവരുടെ പരിശോധനാ ഫലം പുറത്തുവന്നത്. ഞായറാഴ്ച നടത്തിയ പരിശോധനയിലും പോസിറ്റീവായിരുന്നു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേഷൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ് കനിക. കനികയുടെ ചികിത്സ തുടരുമെന്ന് ആശുപത്രി ഡയറക്ടർ പ്രൊഫ. പി.കെ ധിമാൻ പറഞ്ഞു.
അതേസമയം, കനികയുടെ സുഹൃത്ത് ഓജസ് ദേശായിയുടെ റിസൽറ്റ് നെഗറ്റീവാണ്. കനികക്കൊപ്പം ദേശായി രണ്ടു ദിവസം താജ് ഹോട്ടലിൽ താമസിച്ചിരുന്നു. മുംബൈയിലെ കസ്തുർബ ആശുപത്രിയിലാണ് ദേശായിയുടെ ടെസ്റ്റ് നടന്നത്. ടെസ്റ്റ് റിപ്പോർട്ട് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കനികക്കൊപ്പം ലക്‌നൗവിൽ പൊതുചടങ്ങിൽ പങ്കെടുത്തവരുടെ ടെസ്റ്റും നെഗറ്റീവാണ്. നിരവധി രാഷ്ട്രീയ നേതാക്കൾ ഇവർക്കൊപ്പം ചടങ്ങുകളിൽ സംബന്ധിച്ചിരുന്നു.