Sorry, you need to enable JavaScript to visit this website.

മോഡി പ്രഖ്യാപിച്ച ലക്ഷ്മണ രേഖ ലംഘിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ- ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ചെങ്കിലും വകവെക്കാതെ അയോധ്യയിൽ പൊതുചടങ്ങിൽ പങ്കെടുത്ത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുധനാഴ്ച പുലർച്ചെ, അയോധ്യയിലെ തകരഷെഡിൽ സൂക്ഷിച്ചിരുന്ന രാമവിഗ്രഹം ക്ഷേത്ര മാതൃകയിലുള്ള ഫൈബർ കൂടാരത്തിലേക്ക് മാറ്റുന്ന ചടങ്ങിലാണ് യോഗിയും സംഘവും പങ്കെടുത്തത്. രാമക്ഷേത്രം പൂർത്തിയാകുന്നത് വരെ വിഗ്രഹം ഇവിടെയാണിരിക്കുക. 
ഇന്നലെ രാത്രിയാണ് യോഗി ഇവിടെ എത്തിയത്. രാമക്ഷേത്ര നിർമാണത്തിന്റെ ആദ്യഘട്ടമാണിതെന്ന് യോഗി ട്വീറ്റ് ചെയ്തിരുന്നു. ചടങ്ങിൽ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് മേധാവിയും സന്യാസിമാരും പങ്കെടുത്തു. അതേസമയം, അടുത്തമാസം രണ്ടുവരെ നഗരത്തിലേക്ക് തീർത്ഥാടകർ പ്രവേശിക്കുന്നത് അയോധ്യ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. 

രാജ്യം സമ്പൂർണമായി ലോക്ഡൗണാണെന്നും ആരും ലക്ഷ്മണ രേഖ ലംഘിക്കരുതെന്നും മോഡി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
 

Latest News