Sorry, you need to enable JavaScript to visit this website.

ഇത് ആദ്യമായാണ് വീട്ടിനുള്ളിൽ ഏകാന്ത തടവ് അനുഭവിക്കുന്നത് -രാജ്‌മോഹൻ ഉണ്ണിത്താൻ

  • എം.പിമാരോട് വീട്ടിൽ അടച്ചിരിക്കാൻ നിർദേശം

കാസർകോട് - പാർലമെന്റ് സമ്മേളനം കഴിഞ്ഞെത്തിയ കേരളത്തിലെ മുഴുവൻ എം.പിമാരോടും കൊറോണ വൈറസ് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം. ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം അതാത് ജില്ലാ കലക്ടർമാരാണ് എം.പിമാരെ വിളിച്ചറിയിച്ചത്. തുടർന്ന് കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ തിരുവനന്തപുരത്തെ വസതിയിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയുകയാണ്.
നിരീക്ഷണത്തിൽ കഴിയുന്നതിനെക്കുറിച്ച് രാജ്‌മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ: 'കൊറോണ വ്യാപനത്തിൽ അന്തിമമായ തീരുമാനം വരുന്നത് വരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചു. രോഗം പടരുന്നത് തടയാൻസാമൂഹ്യപിന്മാറ്റം ആണല്ലോ പ്രധാനം. എന്റെ ഒരു രീതിവെച്ചുഞാൻ കാസർകോട് ഉണ്ടായാൽ രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും വീടുകളിൽ പോകും. ഈ അവസ്ഥയിൽഎന്റെ സാന്നിധ്യം കൊണ്ട് ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഏറ്റവും നല്ലത് സാമൂഹ്യപിന്മാറ്റം ആണ്. അതിനാലാണ് വസതിയിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. ഇത് ആദ്യമായാണ് വീട്ടിനുള്ളിൽ ഏകാന്ത തടവ് അനുഭവിക്കുന്നത്.'

കണ്ണൂർ എം.പി കെ. സുധാകരൻ, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ, എറണാകുളം എം.പി ഹൈബി ഈഡൻ എന്നിവരോടുംഅവരവരുടെ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽകിയതായി അറിയുന്നു. 
എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവരോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈബി ഈഡൻ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശസ്ത ഗായിക കനികയുടെ കൂടെ പാർട്ടിയിൽ പങ്കെടുത്ത ചില എം.പിമാർപാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ കൊറോണ വ്യാപന ഭീതിയുണ്ടായിരുന്നു. വെള്ളിയാഴ്ച പാർലമെന്റ് പിരിഞ്ഞതിന് ശേഷം ശനി, ഞായർ ദിവസങ്ങളിൽ എം. പിമാർ ആരെല്ലാം എവിടെയൊക്കെ പോയെന്ന് അറിയാതെയാണ് തിങ്കളാഴ്ച പാർലമെന്റ് സമ്മേളനത്തിൽ എം.പിമാർ പങ്കെടുത്തത്. 
കൊറോണ വൈറസ് കൂടുതൽ വ്യാപിച്ച പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള എം.പിമാർ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതിൽ തങ്ങൾക്ക് ആശങ്കയുണ്ടായിരുന്നതായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി തുറന്നുപറഞ്ഞു. ദൽഹി വിമാനത്താവളം വഴി തിരുവനന്തപുരത്ത് എത്തിയ വിമാന യാത്രയിലും കൊറോണ ബാധിതർ ആരെങ്കിലും കയറിയോ എന്ന സംശയം ഉണ്ടായിരുന്നു. ഇതേ വിമാനത്തിൽ തന്നെയാണ് ദൽഹിക്ക് പോയതും. ദൽഹിയിൽ ഇരിക്കുമ്പോൾ ആണ് തിരുവനന്തപുരം കലക്ടർ വിളിച്ചു കുറച്ചു ദിവസം വീട്ടിൽതന്നെ കഴിയണമെന്ന് പറഞ്ഞത്. കൊല്ലം എം.പിയെ ഡി.എം. ഒ നേരത്തെ വിളിച്ചു പറഞ്ഞതായും ഉണ്ണിത്താൻ പറഞ്ഞു. 14 ദിവസം സ്വയം നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചതിനെത്തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ അദ്ദേഹം ക്വാറന്റൈനിൽപ്രവേശിച്ചു. കാഞ്ഞങ്ങാട് പടന്നക്കാട് പ്രവർത്തിക്കുന്ന എം.പിയുടെ ഓഫീസ് മാർച്ച് 31 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

 

Latest News