മുംബൈ ലോകം കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ പന്ത്രണ്ടാംക്ലാസ്സുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നാഗ്പുരിലാണ് സംഭവം.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രതികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ആകാശ് ഗുലാബ് റാവു ലെന്‌ഡെ(26), സുമിത് യശ്വന്ത് റാവു ഗവാലി(27), സുരാജ് ബന്ധു മാനെ(22), ചന്ദ്രശേഖര് രനീന്ദ്ര കഡവ്(19), പങ്കജ് വിലാസ് കുതെ(22) എന്നിവരാണ് അറസ്റ്റിലായത്.
സുഹൃത്തിനെ കാണാന്‍ പോകുന്ന വഴി പെണ്‍കുട്ടിയുടെ ബൈക്ക് കേടായതോടെ അവിടെയെത്തിയ അഞ്ചംഗ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് അവര്‍ ബലാത്സംഗം ചെയ്യുന്നത് ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.