ധാക്ക- ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയെ ജയിൽ മോചിതയാക്കാൻ ഉത്തരവ്. ബംഗ്ലദേശ് നിയമമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഉത്തരവ് അനുസരിച്ച് മാനുഷിക പരിഗണന ചൂണ്ടിക്കാട്ടിയാണ് ഖാലിദ സിയയെ വിട്ടയക്കുന്നതെന്ന് മന്ത്രി അനീസുൽ ഹഖ് വ്യക്തമാക്കി. വീട്ടിൽ വെച്ച് അവർക്ക് ചികിത്സ തുടരുമെന്നും എന്നാൽ വിദേശയാത്ര അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അഴിമതി കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ഫെബ്രുവരി മുതൽ ഖാലിദ സിയ ജയിലിലാണ്.