എഴുത്തുകാരൻ ഇ. ഹരികുമാർ അന്തരിച്ചു

തൃശൂർ- നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ. ഹരികുമാർ (77) അന്തരിച്ചു. തിങ്കളാഴ്ച രാത്രി തൃശൂരിലായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. കവി ഇടശേരി ഗോവിന്ദൻ നായരുടെ മകനാണ്.
ദിനോസറിന്റെ കുട്ടി എന്ന ചെറുകഥ സമാഹാരത്തിന് 1988-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പച്ചപ്പയ്യിനെ പിടിക്കാൻ എന്ന ചെറുകഥക്ക് പത്മരാജൻ പുരസ്‌കാരവും ലഭിച്ചു. ആദ്യകഥ മഴയുള്ള രാത്രിയിൽ 1962-ൽ പ്രസിദ്ധീകരിച്ചു. ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബപുരാണം, എൻജിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി, തടാകതീരത്ത്, പ്രണയത്തിനൊരു സോഫ്റ്റ് വെയർ, കൊച്ചമ്പ്രാട്ടി തുടങ്ങി ഇരുപതോളം പുസ്തകങ്ങൾ രചിച്ചു. 1943 ജൂലൈ 13ന് പൊന്നാനിയിലായിരുന്നു ജനനം. പൊന്നാനി എ.വി ഹൈസ്‌കൂൾ, കൽക്കട്ട സർവകലാശാല എന്നിവടങ്ങളിൽ പഠനം പൂർത്തിയാക്കി. 
 

Latest News