ബെര്‍ലിന്‍- കോവിഡ് ബാധിതനായ ഡോക്ടറുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സ്വയം ക്വാറന്റൈനിലേക്ക് മാറിയ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് പ്രാഥമിക പരിശോധനയില്‍ കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എങ്കിലും മറ്റു വിശദമായ പരിശോധനകള്‍ തുടരും.
മെര്‍ക്കലിന് വാക്‌സിനേഷന്‍ നല്‍കാനെത്തിയ ഡോക്ടര്‍ക്ക് കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ സ്വയം ഐസൊലേഷനില്‍ പോകാന്‍ മെര്‍ക്കല്‍ തീരുമാനിക്കുകയായിരുന്നു.