Sorry, you need to enable JavaScript to visit this website.

നിയമം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ല- മോഡി

ന്യൂദൽഹി- നിയമം കയ്യിലെടുക്കുന്നവർ ആരായാലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഹരിയാനയിൽ ഗുർമീത് റാം റഹീമിന്റെ അനുമായികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാതലത്തിലാണ് മോഡിയുടെ അഭിപ്രായപ്രകടനം. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലാണ് മോഡി ഇങ്ങനെ പറഞ്ഞത്. ഇന്ത്യ മഹാത്മാഗാന്ധിയുടെയും ബുദ്ധന്റെയും നാടാണ്. ആക്രമം ഈ രാജ്യം അംഗീകരിക്കില്ല. ആഘോഷവേളകൾക്കായി കാത്തിരിക്കുകയാണ് നാം. സംഘർഷമുണ്ടാകുന്നത് ഏവരെയും ആശങ്കയിലാഴ്ത്തുമെന്നും മോഡി വ്യക്തമാക്കി. ഹരിയാന ആക്രമണത്തിന്റെ പശ്ചാതലത്തിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ ഹരിയാന-പഞ്ചാബ് കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തെ അപലപിച്ച് മോഡി രംഗത്തെത്തിയത്. 

 

Latest News