സൗദിയില്‍ റോഡുകള്‍ ശൂന്യമായി; ഉത്തരവാദിത്തം ഉണര്‍ത്തി ആഭ്യന്തര മന്ത്രാലയം-video

റിയാദ്- സൗദി അറേബ്യയില്‍ നിശാനിയമം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വീടുകളിലിരിക്കുക തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സ്വദേശികളേയും വിദേശികളേയും ഉണര്‍ത്തി പോലീസ് വാഹനങ്ങള്‍ റോഡില്‍.
കൊറോണ ജാഗ്രതയുടെ ഭാഗമായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച നിശാനിയമം ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കയാണ്.
നിങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് വീടുകളില്‍തന്നെ കഴിയണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ ഉണര്‍ത്തി.
നിങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്ത ബോധമാണ് പ്രകടമാക്കുന്നത്. നിങ്ങളുടെ ആരോഗ്യം ഞങ്ങള്‍ക്ക് പ്രധാനമാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഞങ്ങളുടെ ചുമതല- ട്വീറ്റില്‍ വ്യക്തമാക്കി.
അതിനിടെ, നിശാനിയമം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങള്‍ പിഴ ചുമത്തി തുടങ്ങിയതായി വീഡോയ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്ക് ആദ്യം 10,000 റിയാലും വീണ്ടും ലംക്ഷിച്ചാല്‍ ഇരട്ടി തുകയും പിഴ ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Latest News