ബെര്‍ലിന്‍- വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കരുതല്‍ നിരീക്ഷണത്തിലാക്കിയ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ആരോഗ്യ നില തൃപ്തികരം. കോവിഡ് ബാധയുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തിയതായും ഫലത്തിനായി കാത്തിരിക്കുകയാണെന്നും മെര്‍ക്കലിന്റെ ഓഫീസ് അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് പുതിയ നടപടികള്‍ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തിനു തൊട്ടുപിന്നാലെയാണ് മെര്‍ക്കലിനെ നേരത്തെ ചികിത്സിച്ച ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചതെന്ന് മെര്‍ക്കലിന്റെ വക്താവ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ന്യൂമോണിയ അണുബാധ വരാതിരിക്കാനുള്ള വാക്‌സിന്‍ മെര്‍ക്കലിനു നല്‍കിയതെന്ന് വക്താവ് സ്റ്റീഫന്‍ സെയിബര്‍ട്ട് പറഞ്ഞു. സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച മെര്‍ക്കല്‍ വീട്ടില്‍ ഓഫീസ് ജോലികള്‍ തുടരും.