തുണീസ്- ബ്രിട്ടന് പിന്നാലെ കൊറോണ നേരിടാന്‍ തുണീഷ്യയും പട്ടാളത്തിന്റെ സഹായം തേടി. ലോക്ക്്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാണ് പട്ടാളത്തെ വിളിക്കുന്നതെന്ന് തുനീഷ്യന്‍ പ്രസിഡന്റ് കൈസ് സഈദ് പറഞ്ഞു.
ഓസ്ട്രിയയും സമാന പാതയിലാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായി ഓസ്ട്രിയ സര്‍ക്കാര്‍ പട്ടാളത്തോട് രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഭക്ഷണ വിതരണം, മെഡിക്കല്‍ സഹായം, പോലീസ് നടപടി എന്നീ കാര്യങ്ങളില്‍ സഹായിക്കാനാണ് പട്ടാളത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.