Sorry, you need to enable JavaScript to visit this website.

സ്‌പെയിനില്‍ 4000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ

മഡ്രീഡ്- സ്‌പെയിനില്‍ നാലായിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് പ്രശ്‌നം രൂക്ഷമാക്കി. സ്ഥിരീകരിച്ച കൊറോണ കേസുകളുടെ പത്തിലൊന്ന് വരുമിത്. വൈറസ് മൂലമുള്ള മരണ സംഖ്യ ഉയരുകയാണെന്നും അധികൃതര്‍ പറഞ്ഞു. യൂറോപ്പില്‍ കൊറോണ ഏറ്റവുമധികം മരണം വിതച്ച രണ്ടാമത്തെ രാജ്യമാണ് സ്‌പെയിന്‍.
ജോര്‍ദാനില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് ദീര്‍ഘിപ്പിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളും സ്റ്റോറുകളും അടഞ്ഞുകിടക്കുന്നതിനാല്‍ രാജ്യത്തുടനീളം ഭക്ഷണം വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. രാജ്യത്തെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 112 ആയി.

 

Latest News