ഏഥന്‍സ്- ബ്രിട്ടനില്‍നിന്നും തുര്‍ക്കിയില്‍നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ് കൊറോണക്കെതിരായ പോരാട്ടത്തില്‍ ഗ്രീസിന്റെ ഏറ്റവും പുതിയ നടപടി. ഇന്നലെ രാവിലെ ആറിന് ഇത് നിലവില്‍ വന്നു. 624 കൊറോണ കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചു. 15 മരണങ്ങളും. ജനങ്ങളുടെ സഞ്ചാരം തടഞ്ഞ് പ്രധാനമന്ത്രി ഉത്തരവിറക്കി. യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളുമായും ഇറ്റലി, സ്‌പെയിന്‍ എന്നിവയുമായും ഗ്രീസ് അതിര്‍ത്തികള്‍ അടച്ചു.