ന്യൂദല്‍ഹി- കൊറോണ വൈറസ് കേസുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആഭ്യന്തര സര്‍വീസുകളും നിര്‍ത്തിവെക്കുന്നു. മാര്‍ച്ച് 24മുതല്‍ രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തിവെക്കാനാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടത്.
നിലവില്‍ മെട്രോ,ട്രെയിന്‍,ബസ് സര്‍വീസുകളെല്ലാം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വ്യോമമേഖലയും നിശ്ചമാക്കുന്നത്. ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം മൂന്നാംഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ 425 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.