ലണ്ടൻ- എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തിലെ ജോലിക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ കൊട്ടരത്തിലെ നിരവധി ജീവനക്കാരെ സ്വയം നിരീക്ഷണത്തിലാക്കി. പരിചാരകന് കൊറോണ സ്ഥിരീകരിച്ചതോടെ രാജ്ഞി കൊട്ടാരം വിട്ടു. 93 വയസുള്ള രാജ്ഞി പൂർണ ആരോഗ്യവതിയാണെന്നും അതേസമയം, ജീവനക്കാരന് എങ്ങിനെയാണ് അസുഖം വന്നത് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കൊട്ടാരവൃത്തങ്ങൾ സൂചിപ്പിച്ചു. ഏത് ജീവനക്കാരനാണ് കൊറോണ ബാധിച്ചത് എന്നത് സംബന്ധിച്ച് കൊട്ടാരം സൂചന നൽകിയിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് ഇയാൾക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്.