റിയാദ്- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വായ്പകള്‍ക്കുള്ള തിരിച്ചടവിന് മൂന്നു മാസത്തെ സാവകാശം നല്കി.
കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി.
നിലവില്‍ വായ്പയെടുത്തിരിക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് വായ്പാ തുക മൂന്ന് മാസത്തിനുശേഷം അടച്ചാല്‍ മതി.